മുന്നാ'സ്‌ വേള്‍ഡ്‌

Tuesday, September 05, 2006

....ബ്ലോഗാശവാണി....ബ്ലോഗേശ്വരം...ബ്ലോഗിലങ്ങാടി....ബ്ലോഗന്നൂര്‍...ബ്ലോഗപ്പുഴ...
ബ്ലോണ വിഷേശങ്ങള്........
‍ബ്ലോഗുല പുരത്തെ എല്ലാ അണ്ണന്മാരും ബ്ലോണം അതി വിശാലമായി കൊണ്ടാടി.ബ്ലോഗുര പുരത്തിനടുത്ത പാരവെപ്പൂരിലെ കാളപെറും കുന്നില്‍ താമസിക്കും കാജാക്കുറ്റി രാരു എന്നറിയപ്പെടുന്ന രാരന്‍ മൂപ്പരുടെ വീട്ടുപറംബിലെ, വാസ്കോഡഗാമയുടെ ഭരണ കാലത്ത്‌ കുഴിച്ചതെന്നനുമാനിക്കപ്പെടുന്ന പൊട്ടക്കിണറ്റില്‍ നിന്നും 2 ഫീറ്റ്‌ കുമ്പയുള്ള ഒരുത്തന്‍ കയറി വന്നത്‌ കുറേ നേരത്തേക്ക്‌ നാടകീയ രംഗങ്ങള്‍ക്ക്‌ വഴി വെച്ചു...മാവേലിയാണെന്നുള്ള വിശ്വാസത്തില്‍ സ്ത്രീകള്‍ ഇദ്ദേഹത്തെ പിടിച്ചു കൊണ്ടു പോയി പായസവും സദ്യയും അമിതമായി തീറ്റിച്ചത്‌ സഹിക്കവയ്യാതെ അയാള്‍ സത്യം തുറന്നു പറഞ്ഞു..തലേ രാത്രി മോഷ്ടിക്കാന്‍ പോവുമ്പോള്‍ കിണട്ടില്‍ വീണതാണെന്നും അതില്‍ കുടുങ്ങിപ്പോയതാണെന്നും അദ്ദേഹം വെളിപ്പെടുത്തി...തുടര്‍ന്ന് ബ്ലോലീസെത്തി ഇയാളെ കൊണ്ടു പോയി
.......... ജപ്പാനില്‍ ബ്ലോണം ആഘോഷിക്കാന്‍ ശ്രമിച്ച ഒരു ബ്ലോഗനെ ജപ്പാന്‍ ബ്ലോലീസ്‌ ഭ്രാന്താശുപത്രിയില്‍ പിടിച്ചിട്ടു.പൂ പറിക്കാനായി ജപ്പാന്‍ കാടുകളില്‍ അലഞ്ഞു നടന്ന ഇദ്ദേഹത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റു ചെയ്യുകയായിരുന്നു..."മനസ്സിലായി"എന്നര്‍ഥം വരുന്ന ജാപ്പനീസ്‌ പദം മാത്രം അറിയാവുന്ന ഇയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നതില്‍ സംശയിച്ചാണ്‍ ഹോസ്പിറ്റലിലേക്ക്‌ മാറ്റിയത്‌.....
ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പൂ പറിക്കാന്‍ പോയ മറ്റൊരു ബ്ലോഗന്‍ നാഷണല്‍ ജിയൊഗ്രഫിക്‌ ചാനലുകാര്‍ ചിംബാന്‍സിക്ക്‌ വെച്ച കെണിയില്‍ കുടുങ്ങി...ലിഫ്റ്റില്‍ കയറി കുടുങ്ങിയപ്പോള്‍ പുറത്തു ചാടി പരിചയമുള്ള ഇയാള്‍ കൂടു തുറന്നപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.......
മട്ടൊരു ബ്ലോഗന്‍ എന്റൈസറില്‍ കയറി പൂ പറിക്കാന്‍ ശ്രമിച്ചത്‌ അമേരിക്കയില്‍ ചര്‍ച്ചാ വിഷയമായി...ഇതിനു പിന്നില്‍ അല്‍-ഉല്ലൂക്ക എന്ന ഭീകര സംഘടനയാണെന്ന് ബ്ലൊണ്ടലീസ ചാവല്‍ ആരോപിച്ചു..
മറ്റു വിശേഷങ്ങള്‍ ഇട'വേല'ക്ക്‌ ശേഷം...

ബ്‌ടൊക്കെത്തന്നെ കാണും.....

12 Comments:

At September 06, 2006 12:20 AM, Blogger myexperimentsandme said...

തകര്‍ത്തല്ലോ. എന്നിട്ടായിരുന്നോ :)

പോസ്റ്റുകള്‍ക്ക് തലക്കെട്ട് കൊടുക്കുക എന്നൊരു കര്‍മ്മം ചെയ്യാം. മറ്റുള്ളവരുടെയൊക്കെ പോസ്റ്റുകള്‍ കണ്ടിട്ടില്ലേ- ഒരു തലക്കെട്ട്, അതിനു താഴെ മാറ്റര്‍. ആ രീതിയില്‍ ചെയ്യേണ്ടതെങ്ങിനെയെന്ന് ആദിത്യന്‍ അദ്ദേഹത്തിന്റെ നവാഗതരേ ഇതിലേ ഇതിലേ എന്ന കിറ്റ് സിനിമയില്‍ പറയുന്നുണ്ട്.

ബ്ലോഗിന്റെ (Settings-> Formatting-> Show Title Field ->Yes)
കൊടുത്തിട്ട് തലേക്കെട്ട് അത് കൊടുക്കാനുള്ള സ്ഥലത്ത് കൊടുത്താല്‍ മതി. കൂ.വി (കൂടുതല്‍ വിവരങ്ങള്‍) ഇവിടെ:

http://ashwameedham.blogspot.com/2006/07/blog-post_28.html

അപ്പോ തുടങ്ങ്വല്ലേ

 
At September 06, 2006 1:27 AM, Blogger വല്യമ്മായി said...

ഭാവിയുണ്ട് മോനേ.

എന്നാലും വക്കാരിയെ ഭ്രാന്തശുപത്രി വരെ എത്തിക്കേണ്ടായിരുന്നു

 
At September 06, 2006 1:29 AM, Blogger kusruthikkutukka said...

മുന്നാ ഭായി... കേം ചൊ?
തകര്‍ത്തു......പക്ഷെ എന്തൊക്കെ പറയാനുള്ളതു തിരക്കിട്ടു പറഞ്ഞതു പോലെ തോന്നി... എന്താ ന്യൂസ് റീഡറിനു സമയം കുറച്ചേ തന്നൂള്ളൊ ആ പഹയന്‍ പ്രൊട്യൂസെര്‍

ഇതു പണ്ടു ള്ക്ക്ഗ്ഗ് ല്‍ പഠിക്കുമ്പോള്‍ ഓണപ്പാട്ടു പാടാന്‍ സ്റ്റേജില്‍ കയറിയ ഞാന്‍ വേഗം സ്റ്റേജില്‍ നിന്നിറങ്ങാന്‍ വേണ്ടി പകുതി വരികള്‍ വിഴുങ്ങി ഫാസ്റ്റ് ഫോര്‍വാട് ആയി പാടിയതു പോലെ തോന്നി.
ഇഷ്ടായി...ഇനിയും പോരട്ടെ...
വാര്‍ത്തകള്‍ കേള്‍ക്കാന്‍ കാത്തുനില്ക്കുന്നതു കുസ്രുതിക്കുടുക്ക തന്നെ :)

 
At September 06, 2006 1:51 AM, Blogger കൈത്തിരി said...

ന്റെ വക്കാര്യേ എല്ലാരും എന്താപ്പാ ഇയ്യാള്‍ടെ തലയില്‍ ക്ഷൌരം പഠിക്കണത്!!! ഓരൊരുത്തരുടെ അവസ്ഥയേ, എങ്ങനെ കഴിഞ്ഞ വക്കാരിയാരുന്ന്...

 
At September 06, 2006 2:34 AM, Blogger മുന്ന said...

........നന്ദി വക്കുട്ടാ നന്ദി...റോഡ്‌ മുറിച്ചു കടക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞു തന്നിട്ട്‌ മുറിച്ചു കടക്കുമ്പോള്‍ പിറകില്‍ നിന്നും നിരീക്ഷിക്കുന്ന..,കുറ്റങ്ങല്‍ പിറകില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു തരുന്ന പ്രിയ സുഹൃത്തിനു നന്ദി..

....വല്ല്യമ്മായിയേ ഭാവിയുണ്ടല്ലേ...ശരി ശരി..പ്രശ്നം വെച്ച്‌ ഭാവി നോക്കാന്‍ തന്ത്രി ശോഭര്‍ ബ്ലോഗരരുടെ തിരക്കൊഴിയാന്‍ കാത്തു നിക്കുവാരുന്ന്..ഇനിയിപ്പൊ ധയ്‌ര്യായല്ലൊ...കമന്റിയതിനു നന്ദി...

.....കുസ്ര്തിക്കുടുക്കേ..ഇതു തന്നെ ഇത്രയും എഴുതി ഒപ്പിക്കാന്‍ ഓഫീസിലിരുന്ന് ഞാന്‍ കാണിച്ച കോപ്രായങ്ങളോര്‍ക്കുമ്പോള്‍ എനിക്ക്‌ എന്നോട്‌ തന്നെ അസൂയ തോന്നുാ..അടക്കാനാവാത്ത ആഗ്രഹം കൊണ്ട്‌ സത്യായിട്ടും റിസ്കെടുത്ത്‌ എഴുതിയതാ...ഇനിയും ഞാനെഴുതും... ജോലി ഇന്‍ശൂര്‍ ചെയ്തിട്ടാണെങ്കിലും..ആരു കണ്ടാലെനിക്കെന്നാ..ഞാനാരാ മോന്‍!!...അല്ല പിന്നെ!!....ഓ..ബോസ്സ്‌ വരുന്നു..ശ്‌ ശ്‌ പിന്നെക്കാണാം...

 
At September 06, 2006 4:38 AM, Blogger Rasheed Chalil said...

മുന്നാ ഇപ്പോഴാണ് കുഞ്ഞിരാമന്റെ കമന്റിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്..

ഇത് അടിപോളിയായി...

 
At September 06, 2006 11:25 PM, Anonymous Anonymous said...

മുന്നാ, പോസ്റ്റ് മാ‍ത്രല്ലട്ടോ കലക്കീത്‌ ട്ടോ, പിന്നാലെ വന്ന കമന്റുകളും തകര്‍പ്പന്‍ തന്നെ... ചങ്ങായ്യ്യേ... ജ്ജ് ആളൊരു പുലിയാണല്ലോ...

ഓ.ടോ.: ഞങ്ങള്‍ മലപ്പുറത്ത് കാര്‍ക്ക് (കാക്കാമാര്‍ക്ക് എന്ന് ആരാ അവിടെ വായിച്ചേ...? #$@#^$$#:-)) പ്രത്യേകിച്ച് കുറ്റിപ്പുറത്ത്കാര്‍ക്ക് ഈ ഇലക്ഷന്‍ കഴിഞ്ഞപ്പോ കിട്ടിയതാ ‘പുലി’ പറച്ചില്‍, അല്ലാതെ രായമാണിക്യം കണ്ടിട്ടൊന്നുമല്ലാ ട്ടോ... ദേ, ഞാന്‍ പുഞ്ചിരിച്ചോണ്ടാ പറയുന്നത് :-) തെറ്റിദ്ധരിക്കല്ലേ. മുന്നാ അമ്മാതിരി പുലി അല്ലാട്ടോ...

 
At September 16, 2006 2:52 AM, Blogger ആത്മകഥ said...

എണ്റ്റെ മുന്നെ... നീ ബ്ളോഗര്‍മാരുടെ ഒരു പരിപാടിക്കും പങ്കെടുക്കല്ലേ. നിണ്റ്റെ തല അവരെടുത്ത്‌ ഉപ്പിലിടും ...
വളരെ നന്നായി അവതരിപ്പിച്ചു, നല്ലത്‌ വീണ്ടും വിളമ്പുക...

മുന്ന പറഞ്ഞതിന്‌ ഞാന്‍ എണ്റ്റെ ബ്ളോഗില്‍ മറുപടി ഇട്ടിട്ടുണ്ട്‌.. സീ യു

 
At September 23, 2006 4:48 AM, Blogger ആത്മകഥ said...

മുന്നേ... ഞാന്‍ ബോംബെയിലേക്ക്‌ പോവനുള്ള ഒരുക്കത്തിലാ... നീ എവിടെ പോയി ഇപ്പോള്‍ കാണാറേ ഇല്ലല്ലോ

 
At September 23, 2006 11:29 PM, Blogger ആത്മകഥ said...

മുന്നേ.. ഞാന്‍ ബോംബെയില്‍ എത്തി , കമണ്റ്റിന്‌ നന്ദി ... അനുഭവങ്ങള്‍ക്ക്‌ വ്യത്യസ്ഥത ഉള്ളത്‌ കൊണ്ടാണ്‌ ഞാനീ ഉദ്യമത്തിന്‌ പുറപ്പെട്ടത്‌.. ബോംബെ യാത്ര ഞനുദ്ധേശിച്ചത്‌ ഇപ്പോള്‍ മനസ്സിലായല്ലോ... വീണ്ടും വരിക

 
At October 03, 2006 12:59 AM, Blogger ആത്മകഥ said...

മുന്നാ .... ... ജോലി തിരക്ക്‌ കാരണം എന്റെ പിന്നിട്ട വഴികളിലെ കുറിപ്പുകളെഴുതാന്‍ വൈകി .. ഞാന്‍ തിരികെ എത്തിരിക്കുന്നു സമയം കിട്ടുമ്പോള്‍ വരിക കമന്റുക.... വളരെ വൈകാതെ തുടര്‍ന്നും എഴുതുന്നതായിരിക്കും നിങ്ങളുടെ പ്രോത്സാഹനമാണ്‌ എന്നിലെ വരികള്‍ക്ക്‌ ഉണര്‍വേകുന്നതും ഊര്‍ജ്ജസ്വലതയേറ്റുന്നതും.. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.... സസ്നേഹം.. നിങ്ങളുടെ സ്വന്തം......................

 
At October 04, 2006 6:42 AM, Blogger ആത്മകഥ said...

മുന്നാ ഞാന്‍ വീണ്ടും എത്തിയിരിക്കുന്നു ഏഴാം അദ്ധ്യായവുമായി .. വരിക കമന്റുക

 

Post a Comment

<< Home